വെൽകം ടു ലെനാർക്കോ...

Saturday 13 September 2025 3:46 AM IST

മനോഹാര കാഴ്ചയിൽ കരം വീഡിയോ ഗാനം

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന'കരം' സിനിമയിലെ 'വെൽകം ടു ലെനാർക്കോ...' എന്ന ആദ്യ വീഡിയോ ഗാനം പുറത്ത്. നായകൻ നോബിൾ ബാബുവും നായിക രേഷ്മ സെബാസ്റ്റ്യനുമാണ് മനോഹരമായ ദൃശ്യങ്ങളുമായി ഗാനരംഗത്ത്. ഷാൻ റഹ്മാൻ ഈണം നൽകി അനു എലിസബത്ത് ജോസ് എഴുതിയ 'വഴിദീപമെരിയുന്ന നാളചുവപ്പിൻ നിറം...' എന്ന് തുടങ്ങുന്ന ഗാനം കെഎസ് ഹരിശങ്കർ, ഇസബെൽ ജോർജ്ജ്, മെഗിഷ രാജ്ദേവ്, അനെറ്റ് സേവ്യർ, അരുന്ധതി പി എന്നിവർ ചേർന്നാണ് ആലാപനം.

ആകാംക്ഷ നിറയ്ക്കുന്നതും വിസ്മയം നിറയ്ക്കുന്നതുമായ ഒട്ടേറെ രംഗങ്ങളുമായി 'കരം' സിനിമയുടെ അമ്പരപ്പിക്കുന്ന ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. വിനീത് പതിവു ശൈലി വിട്ട് ആക്ഷൻ ത്രില്ലറുമായാണ് എത്തുന്നത് . ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും വീണ്ടും ഒരുമിക്കുകയാണ് .ജോർജിയയുടെയും റഷ്യയുടെയും അസർബൈജാന്‍റെയും അതിർത്തിയിൽ ചിത്രീകരിച്ച ചിത്രത്തിൽ ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാർ. മനോജ് കെ. ജയൻ, കലാഭവൻ ഷാജോൺ, ബാബുരാജ്, വിഷ്ണു ജി. വാരിയർ, ജോണി ആന്റണി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്നു.നായകനായ നോബിൾ ബാബു തോമസാണ് തിരക്കഥ.എഡിറ്റർ രഞ്ജൻ എബ്രഹാം,

മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറിൽ വിനീത് ശ്രീനിവാസനും ചേർന്നാണ് നിർമ്മാണം. പി.ആർ. ഒ ആതിര ദിൽജിത്ത്.