ബി. ഉണ്ണിക്കൃഷ്ണൻ - നിവിൻ പോളി ചിത്രം തിരുവനന്തപുരത്ത്
നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു.ഇതാദ്യമായാണ് ബി. ഉണ്ണിക്കൃഷ്ണനും നിവിൻ പോളിയും ഒരുമിക്കുന്നത്.ഇടവേളയ്ക്കുശേഷമാണ് ബി. ഉണ്ണിക്കൃഷ്ണൻ ചിത്രത്തിന് തിരുവനന്തപുരം ലൊക്കേഷൻ ആകുന്നത്. ദിലീപ് നായകനായ കോടതി സമക്ഷം ബാലൻ വക്കീലിനുശേഷം സ്വന്തം രചനയിൽ ബി. ഉണ്ണിക്കൃഷ്ണ രചന നിർവഹിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
കേരള രാഷ്ട്രീയം പ്രമേയമാകുന്ന ചിത്രം ബിഗ് ബഡ്‌ജറ്റിൽ ശ്രീഗോകുലം മുവീസും ആർ.ഡി. ഇലുമിനേഷൻസ് എൽ.എൽ.പിയും ചേർന്നാണ് നിർമ്മിക്കുന്നത്. പുതുമുഖം നീതു കൃഷ്ണ ആണ് നായിക.
ബാലചന്ദ്രമേനോൻ, ആൻ അഗസ്റ്റിൻ, സബിത ആനന്ദ്, ഹരിശ്രീ അശോകൻ, നിഷാന്ത് സാഗർ, ഷറഫുദ്ദീൻ, സായ്‌കുമാർ, മണിയൻപിള്ള രാജു തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
എക്സിക്യുട്ടീവ് പ്രൊഡ്യൂസർമാരായ കൃഷ്ണമൂർത്തി ആദ്യ ക്ളാപ്പും ദുർഗ ഉണ്ണിക്കൃഷ്ണൻസ്വിച്ച് ഓണും നിർവഹിച്ചു. പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന് കൊച്ചിയിലും ചിത്രീകരണമുണ്ട്. ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവരാണ് സഹ നിർമ്മാതാക്കൾ. ചന്ദ്രു സെൽവരാജ് ആണ് ഛായാഗ്രഹണം. സംഗീതം : ജസ്റ്റിൻ വർഗീസ്, എഡിറ്റർ: മനോജ് സി.എസ്, പ്രൊഡക്‌ഷൻ കൺട്രോളർ : അരോമ മോഹൻ, ആർട്ട് ഡയറക്ടർ: അജി കുറ്റ്യാണി, മേക്കപ്പ് : റോണക്സ് സേവ്യർ, കോസ്റ്റ്യൂം: സിജി തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷാജി പാടൂർ.