'നിലപാടു'മായി ഷെയ്ൻ, ഹാൽ റാപ്പ് ഗാനം

Saturday 13 September 2025 3:56 AM IST

ഷെയ്ൻ നിഗം നായകനായി നവാഗതനായ വീര സംവിധാന 'ഹാൽ എന്ന ചിത്രത്തിലെ റാപ്പ് ഗാനം പറത്ത്. 'നിലപാട്...' എന്ന റാപ്പ് ഗാനരംഗത്ത് ഷെയ്ൻ നിഗവും ജോർഡ്ഇന്ത്യൻ' കോമഡി താരം വിനീത് ബീപ്പ് കുമാറും മികച്ച പ്രകടനം നടത്തുന്നു. നന്ദഗോപൻ. വി ഈണമിട്ട് ബിൻസും അബിയും ചേർന്ന് എഴുതിയ ഗാനത്തിന്റെ വീഡിയോ ഒരുക്കിയത് മനു ഹസനാണ്. ഷെയ്ൻ നിഗത്തിന്റെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമായി എത്തുന്ന ഹാലിൽ സാക്ഷി വൈദ്യയാണ് നായിക. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി സെപ്തംബർ 19ന് റിലീസ് ചെയ്യും.

ജോണി ആന്റണി മധുപാൽ, സംഗീത , ജോയ് മാത്യു, നിഷാന്ത് സാഗർ, നിയാസ് ബക്കർ, റിയാസ് നർമകല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.സംഗീതത്തിന് പ്രാധാന്യം നൽകുന്ന ചിത്രത്തിലൂടെ ബോളിവുഡിലെ ശ്രദ്ധേയ ഗായകൻ അങ്കിത് തിവാരി മലയാളത്തിലേക്ക് എത്തുന്നു. രചന നിഷാദ് കോയ, ഛായാഗ്രഹണം: രവി ചന്ദ്രൻ ജെ. വി. ജെ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മാണം.

പി .ആർ .ഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.

,