ഭിന്നശേഷി കുട്ടികൾക്കായി 'വിസ്മയം'

Saturday 13 September 2025 1:56 AM IST

തിരുവനന്തപുരം:സമഗ്ര ശിക്ഷ കേരളം,നോർത്ത് യു.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഇൻക്ലൂസീവ് എഡ്യൂക്കേഷന്റെ ഭാഗമായി 'വിസ്മയം' എന്ന പേരിൽ ബോംബെ സർക്കസിൽ ഒരുക്കിയ പരിപാടി ശ്രദ്ധേയമായി.ഭിന്നശേഷിക്കുട്ടികളുടെ സാമൂഹിക ഉൾച്ചേർക്കൽ ഉറപ്പാക്കുന്നതാണ് ലക്ഷ്യം.വർണശബളമായ ബലൂണുകൾ നൽകിയാണ് കുട്ടികളെ സർക്കസ് കൂടാരത്തിലേക്ക് സ്വാഗതം ചെയ്തത്.സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോജക്ട് ഓഫീസർ ശ്രീകുമാരൻ.ബി ഉദ്ഘാടനം ചെയ്തു. നോർത്ത് യു.ആർ.സി. ബി.പി.സി. ജീവൻ കുമാർ, ഇൻക്ലൂസീവ് എഡ്യൂക്കേഷൻ പ്രോഗ്രാം കോർഡിനേറ്ററും ട്രെയിനറുമായ ഇ.ഇസ്മായിൽ എന്നിവർ പങ്കെടുത്തു. നോർത്ത് യു.ആർ.സി. പരിധിയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 70 ഭിന്നശേഷി കുട്ടികളും മറ്റ് കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.