തലശ്ശേരി അതിരൂപത ചെറുപുഷ്പ മിഷൻ ലീഗ് വാർഷികം
Friday 12 September 2025 9:28 PM IST
ഇരിട്ടി : തലശേരി അതിരൂപത ചെറുപുഷ്പ മിഷ്യൻലീഗ് കൗൺസിൽ 66ാമത് വാർഷിക പ്രതിനിധി സമ്മേളനവും മെഗാ റാലിയും ഒക്ടോബർ 2ന് എടൂരിൽ തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ.ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. രാവിലെ 9ന് പ്രതിനിധി സമ്മേളനവും തുടർന്ന് ഉച്ചയ്ക്ക് 2ന് വാർഷിക സമ്മേളനവും നടക്കും. തുടർന്ന് രൂപതയിലെ 19 ഫൊറോനകളിലെ ഇടവകകളിൽ നിന്നും എത്തുന്ന വിദ്യാർത്ഥികളും പ്രതിനിധികളും പങ്കെടുക്കുന്ന മെഗാ റാലി. വാദ്യമേളങ്ങൾ നിശ്ച്ചല ദൃശ്യങ്ങൾ അണിനിരക്കുന്ന റാലിഎടൂരിനെ വലംവെച്ച് സമ്മേളന നഗരിയിൽ അവസാനിക്കും. റാലിക്ക് ചെറുപുഷ്പ മിഷ്യൻ ലീഗിന്റെ വിവിധ ഭാരവാഹികൾ, കമ്മറ്റിക്കാർ എന്നിവർ നേതൃത്വം നൽകും. തലശേരി അതിരൂപത വികാരി ജനറൽ മോൺ . സെബാസ്റ്റ്യൻ പാലക്കുഴി , രാജകന്യ ഫിലിം ഡയറക്ടറും നടനും തിരക്കഥാകൃത്തുമായ വിക്ടർ ആദം തുടങ്ങി നിരവധി പ്രമുഖർ ക്ലാസ് എടുക്കും . .