ദിശ ഹയർ സ്റ്റഡീസ് എക്സ്‌പോ സംഘാടക സമിതി

Friday 12 September 2025 9:30 PM IST

നീലേശ്വരം: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസ്ലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി 'ദിശ' ഹയർ സ്റ്റഡീസ് എക്സ്‌പോ ഒക്ടോബർ 19,20 തീയതികളിൽ ചായ്യോത്ത് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും.സംഘാടക സമിതി രൂപീകരണ യോഗം കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.ശാന്ത ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് സി.ബിജു അദ്ധ്യക്ഷത വഹിച്ചു. സിജി ആൻഡ് എ.സി ജില്ലാ കോഡിനേറ്റർ കെ.മേയ്സൺ പദ്ധതി വിശദീകരിച്ചു. . എസ്.എം.സി ചെയർമാൻ കെ.സത്യൻ,മദർ പി.ടി.എ പ്രസിഡന്റ് പി.ധന്യ ,ഹെഡ്മാസ്റ്റർ എം.സുനിൽ കുമാർ,കെ.വി.സജീവൻ ഇ.വി.ദിനേശൻ,സി.പ്രവീൺ കുമാർ,എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ കെ.ടി.സീമ സ്വാഗതവും രജീഷ് മല്ലപ്പള്ളി നന്ദിയും പറഞ്ഞു.