വള്ളോപ്പിള്ളി പ്രതിമക്കായി വെങ്കല വസ്തുക്കൾ കൈമാറി
Friday 12 September 2025 9:33 PM IST
ചെമ്പന്തൊട്ടി: ബിഷപ്പ് വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയത്തിന്റെ മുന്നിൽ സ്ഥാപിക്കാനുള്ള മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ വെങ്കല പ്രതിമ നിർമ്മിക്കാനായി പൊതുജനങ്ങളിൽ നിന്ന് സംഭാവനയായി ശേഖരിച്ച പഴയ വെങ്കല ഉപകരണങ്ങൾ സജീവ് ജോസഫ് എം.എൽ.എ, ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫെറോന വികാരി ഫാ.ആന്റണി മഞ്ഞളാംകുന്നേൽ, ശ്രീകണ്ഠപുരം നഗരസഭാദ്ധ്യക്ഷ ഡോ.കെ.വി.ഫിലോമിന എന്നിവരുടെ നേതൃത്വത്തിൽ പ്രശസ്ത ശിൽപ്പി ഉണ്ണി കാനായിക്ക് കൈമാറി. പി.ടി.മാത്യു, നഗരസഭ കൗൺസിലർ കെ.ജെ.ചക്കോ കൊന്നയ്ക്കൽ, പാരീഷ് കോ ഓർഡിനേറ്റർ വിൻസെന്റ് കുഴിഞ്ഞാലിൽ, ട്രസ്റ്റിമാരായ ഷാജി കുര്യൻ, ചാക്കോ മാനാമ്പുറം, നിമ്മി വാഴയിൽ, ജിജി മുണ്ടാമ്പള്ളിൽ, വർഗീസ് വയലാമണ്ണിൽ, ജിയോ ജേക്കബ്, ജോസഫ് ചാലുങ്കൽ, ആർ.ശശിധരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.