തപാൽ ലൈഫ് ഇൻഷുറൻസ് ഏജന്റ് അഭിമുഖം

Friday 12 September 2025 9:35 PM IST

തലശ്ശേരി: തപാൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് പോളിസികൾ ചേർക്കുന്നതിനുള്ള ഏജന്റാവാൻ 18 വയസ് പൂർത്തിയായ ഉദ്യോഗാർത്ഥികൾക്കായി 23 ന് തലശ്ശേരി പോസ്റ്റൽ ഡിവിഷൻ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ അഭിമുഖം നടത്തുന്നു.വിദ്യാഭ്യാസയോഗ്യത പത്താം ക്ലാസ്. തൊഴിൽ രഹിതർ, സ്വയം തൊഴിൽ കണ്ടെത്തിയ വിദ്യാസമ്പന്നർ, ഏതെങ്കിലും ഇൻഷുറൻസ് കമ്പനിയിൽ ഏജന്റുമാരായി ജോലി ചെയ്യുന്നവർ (നിലവിലെ ലൈഫ് ഇൻഷുറൻസ് ഏജൻസി ക്യാൻസൽ ചെയ്ത സർട്ടിഫിക്കറ്റ് സഹിതം) വിമുക്തഭടന്മാർ, അംഗൻവാടി ജീവനക്കാർ, വിരമിച്ച അദ്ധ്യാപകർ, സ്വയം സഹകരണ സംഘങ്ങളിൽ പ്രവർത്തിക്കുന്നവർ. ആശാവർക്കർമാർ തുടങ്ങിയവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം. മുൻപരിചയമുള്ളവർക്കും കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്കും മുൻഗണന. പരിചയവും യോഗ്യതകളും തെളിയിക്കുന്ന രേഖകൾ, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ എന്നിവ ഹാജരാക്കണം. ഫോൺ: 9526668961, 9447089466.