ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ കുത്തിപ്പൊളിച്ച് മോഷണം
Saturday 13 September 2025 10:07 AM IST
മലയിൻകീഴ് : മാറനല്ലൂർ പാപ്പാകോട് മണ്ണടിക്കോണം ബ്രഹ്മശ്രീ സരസ്വതീ ദേവീ ആദിശക്തിമഠം ഗണപതി ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ കുത്തിപ്പൊളിച്ച് പണം കവർന്നു.ഇന്നലെ പുലർച്ചെ ഒന്നിനും രണ്ടിനിമിടയ്ക്കാണ് മോഷണം നടന്നിട്ടുള്ളത്.ക്ഷേത്രത്തിലെ സി.സി.ടി.വി.ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യമുണ്ട്.എന്നാൽ ക്ഷേത്രത്തിന് മുന്നിലുള്ള രണ്ട് ക്യാമറകൾ തിരിച്ച് വച്ച നിലയിലാണ്.ക്ഷേത്ര തിടപ്പള്ളിയും കുത്തിപ്പൊളിച്ചിട്ടുണ്ട്.ക്ഷേത്ര ഭാരവാഹികൾ മാറനല്ലൂർ പൊലീസിൽ പരാതി നൽകി.