അജ്ഞാതൻ ട്രെയിനിനു മുന്നിൽ ചാടിമരിച്ചു
Saturday 13 September 2025 2:28 AM IST
അങ്കമാലി: കണ്ണൂർ -എറണാകുളം ഇന്റർസിറ്റി എക്സ്‌പ്രസ് ട്രെയിനിനുമുന്നിലേക്ക് ചാടി അജ്ഞാതൻ മരിച്ചു. ഇന്നലെ രാത്രി കൊരട്ടി പഴയ റെയിൽവേ ഗേറ്റ് പരിസരത്തായിരുന്നു സംഭവം. മൃതദേഹം ട്രെയിനിൽ കുടുങ്ങിയതിനാൽ കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ നിറുത്തി. അങ്കമാലി പൊലീസ് മൃതദേഹം ആംബുലൻസിൽ അങ്കമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. തുടർന്നാണ് ട്രെയിൻ യാത്രതുടർന്നത്.