ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി സംഘം എ.കെ.ജി സെന്ററിലെത്തി
Saturday 13 September 2025 1:22 AM IST
തിരുവനന്തപുരം: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി സംഘം എ.കെ.ജി സെന്റർ സന്ദർശിച്ചു.ചൈനീസ് എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഒഫ് മിഷൻ ഹെ മെങ്,രാഷ്ട്രീയ പാർട്ടികളുടെ കാര്യങ്ങളുടെ ചുമതലയുള്ള എംബസിയിലെ കൗൺസിലർ ഷൗ ഗുവോഹി, രാഷ്ട്രീയ പാർടികളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന എംബസിയുടെ സെക്കൻഡ് സെക്രട്ടറി ഗുവോ ഡോംഗ് ഡോംഗ് എന്നിവരടങ്ങുന്ന സംഘമാണ് എ.കെ.ജി സെന്റർ സന്ദർശിച്ചത്. പ്രതിനിധി സംഘത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്ററുടെ നേതൃത്വത്തിൽ സ്വീകരിച്ചു.