ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞു കയറി അപകടം, എട്ടുപേർ മരിച്ചു , 20 പേർക്ക് പരിക്ക്
Friday 12 September 2025 11:23 PM IST
ബെംഗളുരു: കർണാടകയിലെ ഹാസനിൽ ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞു കയറിയുണ്ടായ അപകടത്തിൽ എട്ടു പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു, അഞ്ചു പേർ സംഭവ സ്ഥലത്തും മൂന്നുപേർ ആശുപത്രിയിലുമാണ് മരിച്ചത്. ദേശീയ പാത 373ലാണ് അപകടം നടന്നത്. മരണ സംഖ്യ ഉയന്നേക്കാമെന്നാണ് റിപ്പോർട്ട്.
അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. എതിര വന്ന ബൈക്ക് യാത്രക്കാരെ രക്ഷിക്കാൻ നടത്തിയ ശ്രമമാണ് അപകടത്തിൽ കലാശിച്ചത്. ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയുമായി ബന്ധപ്പെട്ട് ഡി.ജെ നടക്കുകയായിരുന്നു. ഇതിനിടയിലേക്കാണ് ട്രക്ക് പാഞ്ഞു കയറിയത്.