തുടർവിദ്യാഭ്യാസ പരിപാടി

Saturday 13 September 2025 1:23 AM IST

തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ അനസ്‌തേഷ്യ വിഭാഗം തലവനായിരുന്ന ഡോ.ബിപിൻ.ജി.ഐയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് അഡ്വാൻസ്ഡ് റീജിയണൽ അനസ്തേഷ്യ ടെക്നിക്കിനെക്കുറിച്ച് തുടർവിദ്യാഭ്യാസ പരിപാടി നടത്തി. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.വി.കൃഷ്ണവേണി ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.എസ്.ദിവ്യ,അനസ്തേഷ്യ വിഭാഗം മേധാവി ഡോ.ബി.അമ്പിളി,മുൻ മേധാവി ഡോ.ഐഷ ബീവി,സർജറി വിഭാഗം മേധാവി ഡോ.തങ്കരാജ്,ടി.ഡി.എൻ.ബി കോർഡിനേറ്റർ മധു.വി, കെ.ജി.എസ്.ഡി.എ വക്താവ് ഡോ.സഞ്ജിത്ത് രവി.ആർ,സീനിയർ നഴ്സിംഗ് ഓഫീസർമാരായ ഷീജ.എം.സി,അനിത വാസൻ തുടങ്ങിയവർ പങ്കെടുത്തു.