ഗതാഗത നിയന്ത്രണം
Saturday 13 September 2025 1:23 AM IST
തിരുവനന്തപുരം: കോവളം മാരത്തോണുമായി ബന്ധപ്പെട്ട് നാളെ കഴക്കൂട്ടം - കാരോട് ബൈപാസ്സിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു.കഴക്കൂട്ടം - കാരോട് നാഷണൽ ഹൈവേയിൽ തിരുവല്ലം ടോൾ പ്ളാസ മുതൽ പയറുമൂട് വരെയുള്ള റോഡിൽ പുലർച്ചെ 2 മുതൽ ഉച്ചയക്ക് 11.30 വരെയാണ് ഗതാഗത നിയന്ത്രണം. ഈ റോഡിന്റെ വലതുവശത്തെ ഇരു ട്രാക്കിൽ വാഹന ഗതാഗതം അനുവദിക്കില്ല. ഈ സമയം വശങ്ങളിലേക്കുമുള്ള വാഹനങ്ങൾ ഇടതുവശത്തെ ട്രാക്ക് വഴി പോകണം.