ശ്രീകൃഷ്ണജയന്തി: ഉറിയടി ആഘോഷം ഇന്ന്

Saturday 13 September 2025 1:25 AM IST

തിരുവനന്തപുരം: ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നഗരത്തിന്റെ പ്രധാനകേന്ദ്രങ്ങളിൽ ഇന്ന് വൈകിട്ട് 5ന് ഉറിയടി നടത്തും.ജില്ലാതല ഉദ്ഘാടനം വടുവൊത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ ചലച്ചിത്ര സംവിധായകൻ ശ്രീവല്ലഭൻ നിർവഹിക്കും.ഷാജു വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തും.തുടർന്ന് ആറ്റുകാൽ, മണക്കാട്,തിരുവല്ലം,ശ്രീകണ്‌ഠേശ്വരം,കരമന,പാപ്പനംകോട്,പൂജപ്പുര,മുട്ടട, മരപ്പാലം,കവടിയാർ,നർമ്മദ,പേരൂർക്കട,കുടപ്പനക്കുന്ന്,നാലാഞ്ചിറ എന്നിവിടങ്ങളിൽ ശ്രീകൃഷ്ണവേഷധാരികളായ കുട്ടികൾ അമ്പാടിയിലെ ശ്രീകൃഷ്ണ ലീലയെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ഉറിയടിയാഘോഷം നടത്തും.