കെ.ജി.ഒ.യു ജില്ലാ പ്രവർത്തക സമ്മേളനം
Saturday 13 September 2025 1:27 AM IST
തിരുവനന്തപുരം: ഉദ്യോഗസ്ഥ ദ്രോഹ നിലപാടുകൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെതിരെ സമരം കടുപ്പിക്കാൻ കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ(കെ.ജി.ഒ.യു) ജില്ലാപ്രവർത്തക സമ്മേളനം തീരുമാനിച്ചു.
സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ ഉദ്ഘാടനം ചെയ്തു.എം.വിൻസെന്റ് എം.എൽ.എ ഉമ്മൻചാണ്ടി അനുസ്മരണ പ്രസംഗവും ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എ.നിസാമുദ്ദീൻ അദ്ധ്യക്ഷനായി.സംസ്ഥാന - ജില്ലാ ഭാരവാഹികളായ എസ്.നൗഷാദ്,ഡോ.നൗഫൽ,ഡോക്ടർ എ.അരവിന്ദ്,ഐ.എൽ.ഷെറിൻ,ജി.എസ്.പ്രശാന്ത്,ഷിജു,എസ്.പി.അനിൽകുമാർ,എസ്.അജി,മനോജ്,ഡോ.ബൈജു കുമാർ,ഡോ.രശ്മി പണിക്കർ തുടങ്ങിയവർ പങ്കെടുത്തു.