ബിസിനസ് ലീഡർഷിപ്പ് മീറ്റ്
Saturday 13 September 2025 1:27 AM IST
തിരുവനന്തപുരം: നോർക്ക വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ് 2025ന്റെ ഔദ്യോഗിക വെബ്സൈറ്റും ലോഗോയും മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. നോർക്ക വകുപ്പ് സെക്രട്ടറി എസ്.ഹരികിഷോർ,ലോക കേരളസഭ ഡയറക്ടർ ആസിഫ്.കെ.യൂസഫ് എന്നിവർ പങ്കെടുത്തു. 27ന് കൊച്ചി ഗ്രാൻഡ് ഹയാത്തിലാണ് ലീഡർഷിപ്പ് മീറ്റ്.വ്യവസായം,നയരൂപീകരണം, പദ്ധതി രൂപീകരണം എന്നീ മേഖലകളിൽ ആഗോള പരിചയസമ്പത്തുള്ള ക്ഷണിക്കപ്പെട്ട മലയാളി പ്രവാസി പ്രൊഫഷണലുകളുമായി സഹകരണ മാതൃകകൾ നടപ്പാക്കുകയാണ് ലക്ഷ്യം. വിശദവിവരങ്ങൾക്ക് https://professionalmeet.lokakeralasabha.com.