ഭിന്നശേഷിക്കാരായ കുട്ടികൾക്ക് നീന്തൽ പരിശീലനം
Saturday 13 September 2025 12:00 AM IST
തൃശൂർ: ദർശന സർവീസ് സൊസൈറ്റിയുടെ കീഴിൽ പരിശീലനം നേടിയ ഭിന്നശേഷിക്കാരായ 15 കുട്ടികൾക്ക് സംസ്ഥാനതല നീന്തൽ മത്സരത്തിന് മുന്നോടിയായി മണപ്പുറം സ്വിമ്മിംഗ് അക്കാഡമിയിൽ 10 ദിവസത്തെ തീവ്ര പരിശീലനം നൽകി മണപ്പുറം ഫൗണ്ടേഷൻ. ഇന്ന് കോർപറേഷൻ നീന്തൽ കുളത്തിൽ നടക്കാനിരിക്കുന്ന സംസ്ഥാനതല മത്സരം സ്‌പോർട്‌സ് അസോസിയേഷൻ ഫോർ ഡിഫറന്റ്‌ലി ഏബിൾഡ് ഒഫ് കേരള ആണ് സംഘടിപ്പിക്കുന്നത്. കാഴ്ചശക്തിയില്ലാത്ത ദർശന സർവീസ് സൊസൈറ്റിയുടെ സ്ഥാപകനും പ്രസിഡന്റുമായ ഫാ. സോളമൻ കടമ്പാട്ടു പറമ്പിൽ ആണ് നേതൃത്വം. പദ്ധതി സമർപ്പണം മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി. ദാസ് നിർവഹിച്ചു. മണപ്പുറം ഫൗണ്ടേഷൻ സി.എസ്.ആർ ഹെഡ് ശിൽപ ട്രീസ സെബാസ്റ്റ്യൻ പങ്കെടുത്തു.