അദ്ധ്യാപകരെ ആദരിച്ചു
Saturday 13 September 2025 12:00 AM IST
തൃശൂർ: ജില്ലാ അദ്ധ്യാപകദിനാചരണം മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തി. കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയപ്രകാശ് പൂവത്തിങ്കൽ ഉദ്ഘാടനം ചെയ്തു. പി.എം. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ മുഖ്യാതിഥിയായി. സംസ്ഥാന അദ്ധ്യാപക അവാർഡുകൾ നേടിയ അദ്ധ്യാപകരെ ആദരിച്ചു. സേക്രഡ് ഹാർട്ട് കോൺവെന്റ് ഗേൾസ് ഹൈസ്‌കൂൾ പ്രധാനാദ്ധ്യാപിക സിസ്റ്റർ ആഗ്‌നസ്, അയ്യന്തോൾ ഗവ. ഹൈസ്‌കൂളിലെ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകൻ ടി.ടി. സൈജൻ, കൊടകര ഗവ.എച്ച്.എസ്.എസ്. പ്രധാനാദ്ധ്യാപകൻ എം. സുധീർ എന്നിവരെയാണ് ആദരിച്ചത്. പി. നവീന, എൻ.കെ. രമേശ്, പ്രിൻസിപ്പൽ ഡോ. എ.വി. രാജേഷ്, കെ.പി. ബിന്ദു, ജയപ്രകാശ് പാറപ്പുറത്ത്, സാജൻ ഇഗ്‌നേഷ്യസ്, സി. ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.