ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതരെ നേരിൽ കണ്ട് പ്രിയങ്ക ഗാന്ധി എം.പി

Saturday 13 September 2025 2:50 AM IST

കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരെ നേരിട്ട് കണ്ട് പ്രിയങ്ക ഗാന്ധി എം.പി. കൽപ്പറ്റ പി.ഡബ്യു.ഡി. ഗസ്റ്റ് ഹൗസിൽ വച്ചാണ് ദുരന്തബാധിതരെ കണ്ട് ആശയവിനിമയം നടത്തിയത്. ദുരന്തബാധിതർ നേരിടുന്ന വിഷയങ്ങൾ എം.പി. യുടെ ശ്രദ്ധയിൽ പെടുത്തി. ടി. സിദ്ദിഖ് എം.എൽ.എ., മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, ദുരന്തബാധിതരായ കർഷകർ, ചെറുകിട വ്യാപാരികൾ വ്യവസായികൾ വ്യവസായികൾ, ഗുരുതരമായ പരിക്കേറ്റവർ ഉൾപ്പടെയുള്ളവർ സംഘത്തിലുണ്ടായിരുന്നു.