ആർദ്ര കേരളം പുരസ്‌കാരം പ്രഖ്യാപിച്ചു

Saturday 13 September 2025 12:00 AM IST

തൃശൂർ: ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്‌കാരം പ്രഖ്യാപിച്ചു. മുനിസിപ്പാലിറ്റി കാറ്റഗറിയിൽ സംസ്ഥാനതലത്തിൽ ഗുരുവായൂർ നഗരസഭയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. പത്ത് ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് പുരസ്‌കാരം. ജില്ലാതലത്തിലെ പഞ്ചായത്ത് കാറ്റഗറിയിൽ കാറളം പഞ്ചായത്തിന് ഒന്നാം സ്ഥാനവും (അഞ്ച് ലക്ഷം രൂപ), കൊടകര പഞ്ചായത്തിന് രണ്ടാം സ്ഥാനവും , മണലൂർ പഞ്ചായത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതി ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കിയെന്ന് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി മന്ത്രി വീണാ ജോർജ് പറഞ്ഞു.