ഗതാഗത നിയന്ത്രണം

Saturday 13 September 2025 12:00 AM IST
1

അത്താണി: പുതുരുത്തി റോഡിൽ പുതുരുത്തി പള്ളിക്കു സമീപം ടൈൽ വിരിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണമായും തടസപ്പെടുമെന്ന് വടക്കാഞ്ചേരി പൊതുമരാമത്ത് അസി. എൻജിനീയർ അറിയിച്ചു. ആര്യംപാടം ഭാഗത്തുനിന്ന് എരുമപ്പെട്ടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മുണ്ടത്തിക്കോട് നിന്നും വലത്തോട്ടു തിരിഞ്ഞു പുതുരുത്തിയിലേക്ക് പോകണം. കുന്നംകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കേച്ചേരി വഴി തിരിഞ്ഞു പോകണം. മാങ്ങാട് ഭാഗത്തുനിന്നു തൃശൂർ, അത്താണി, ആര്യംപാടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചാവക്കാട് വടക്കാഞ്ചേരി റോഡിലൂടെ ഓട്ടുപാറ വഴി തിരിഞ്ഞു കൊടുങ്ങല്ലൂർ ഷൊർണുർ റോഡിലൂടെ പോകണം.