പുസ്തക പ്രകാശനം

Saturday 13 September 2025 12:00 AM IST

കൊടുങ്ങല്ലൂർ: അക്കാ പുൽക്കോ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ജോയ് മുസിരിസിന്റെ 'ഓർമ്മകളിലേക്കൊരു ക്യാമറക്കണ്ണ് എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രശസ്ത നർത്തകി കലാമണ്ഡലം ക്ഷേമാവതി നിർവഹിച്ചു. ഫോട്ടോഗ്രാഫറായ ജോയിയുടെ പ്രശസ്ത ചിത്രങ്ങളും ചിത്രങ്ങളെക്കുറിച്ചുള്ള കുറിപ്പുകളും ലേഖനങ്ങളും ഉൾക്കൊള്ളുന്നതാണ് 324 പേജുള്ള പുസ്തകം. ഡോ. പി.കെ. സുലേഖ, നസീർബാബു, നന്ദകുമാർ മേനോൻ എന്നിവർ ഏറ്റുവാങ്ങി. ടി.കെ.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർപേഴ്‌സൺ ടി.കെ. ഗീത ഉദ്ഘാടനം ചെയ്തു. ബക്കർ മേത്തല , ഡാവിഞ്ചി സുരേഷ്, നീതി കൊടുങ്ങല്ലൂർ, പി.കെ. രാധാകൃഷ്ണൻ, ജയരാജ് പുതുമഠം, പി.ആർ. ബാബു എന്നിവർ പ്രസംഗിച്ചു. ജോയ് മുസിരിസ് നന്ദി പറഞ്ഞു. ദർശനഗ്രൂപ്പ് ജോയിയെ ചടങ്ങിൽ ആദരിച്ചു.