ജനകീയ പ്രതിഷേധ സമരം
Friday 12 September 2025 11:54 PM IST
മുഹമ്മ: പൊലീസ് അതിക്രമത്തിനെതിരെ കോൺഗ്രസ് മുഹമ്മ, തണ്ണീർമുക്കം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മുഹമ്മ പൊലീസ്റ്റേഷന് സമീപം ജനകീയ പ്രതിഷേധ സമരം നടത്തി. കെ.പി.സി .സി സെക്രട്ടറി എസ്. ശരത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. അനീഷ് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ ആർ.ശശിധരൻ, സജി കുര്യാക്കോസ്, മുഹമ്മ പഞ്ചായത്തംഗം എസ്.ടി.റെജി, കോൺഗ്രസ് തണ്ണീർമുക്കം മണ്ഡലം പ്രസിഡന്റ് ടി.ടി.സാജു, വനിതാ കോൺഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് ജയാമണി, വി.എം സുഗാന്ധി എന്നിവർ പ്രസംഗിച്ചു.