കലവറ നിറയ്ക്കൽ

Saturday 13 September 2025 12:00 AM IST
കലവറ നിറയ്ക്കൽ

കൊടുങ്ങല്ലൂർ: കരൂപ്പടന്ന പാരിജാതപുരം ശ്രീകൃഷ്ണസ്വാമീ ക്ഷേത്രത്തിൽ ഞായറാഴ്ച നടക്കുന്ന ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള പ്രസാദ ഊട്ടിന് കലവറ നിറയ്ക്കൽ നടത്തി. തിരുവഞ്ചിക്കുളം ദേവസ്വം ഓഫീസർ സുധീർ മേലേപ്പാട്ട്, ക്ഷേത്രം മേൽശാന്തി ബൈജു, ഉപദേശക സമിതി പ്രസിഡന്റ് ഷാലി കണ്ണികുളങ്ങര, സെക്രട്ടറി എം.കെ. രാജീവ്, ദേവസ്വം ജീവനക്കാർ നിരവധി ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു. 1500 ഓളം പേർക്കാണ് രാവിലെ 11 മുതൽ പ്രസാദ ഊട്ട് ഒരുക്കുന്നത്. അന്നേ ദിവസം രാവിലെ മുതൽ ഗണപതി ഹോം, ഉഷ:പൂജ, ശുദ്ധി, നവകം, ഉച്ചപൂജ, നടതുറക്കൽ, ശോഭയാത്രക്ക് സ്വീകരണം ദീപാരാധന, ഗോപിക നൃത്തം തുടങ്ങിയ പരിപാടികളും ഉണ്ടാകും.