തറക്കല്ലിടീലും ഫണ്ട് വിതരണവും
Friday 12 September 2025 11:55 PM IST
ആലപ്പുഴ : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പി.കെ കാളൻ പട്ടികവർഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി മാരാരിക്കുളം സൗത്ത് പഞ്ചായത്ത് വാർഡ് 20ലെ പള്ളിക്കൂടം പറമ്പിൽ തങ്കമ്മയ്ക്ക് നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടീലും പട്ടികവർഗ്ഗ യുവതീ യുവാക്കളുടെ ഉപജീവന പദ്ധതിയായ കെ ടിക് പദ്ധതി രേഖാ സമർപ്പണവും ഫണ്ട് വിതരണവും പി.പി.ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ രഞ്ജിത്ത് എസ് സ്വാഗതം പറഞ്ഞു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി .സംഗീത അദ്ധ്യക്ഷത വഹിച്ചു.