കെ.ജി.ഒ.എ പ്രതിഷേധം

Saturday 13 September 2025 12:55 AM IST

ആലപ്പുഴ : ശമ്പളവും മറ്റ് സർവീസ് ആനുകൂല്യങ്ങളും മാറിയെടുക്കുന്നതിന് എ.ജി ഓഫീസിൽ നിന്ന് ലഭിക്കേണ്ട അനുമതി വൈകുന്നതിനെതി

രെ സംസ്ഥാന വ്യാപകമായി കെ.ജി.ഒ.എ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ആലപ്പുഴ ആദായ നികുതി വകുപ്പ് ഓഫീസിനു മുന്നിൽ പ്രകടനവും ധർണയും നടന്നു. കെ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.ഷിബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റെനി സെബാസ്റ്റ്യൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രശാന്ത് ബാബു സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എസ് രാജേഷ് നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ.രാജീവ്,എസ്.രാജലക്ഷ്മി എന്നിവർ സംസാരിച്ചു.