തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ

Friday 12 September 2025 11:59 PM IST

ആലപ്പുഴ : എൽ. ബി. എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ ഹരിപ്പാട് കേന്ദ്രത്തിൽ 15ന് ആരംഭിക്കുന്ന വിവിധ കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. പി.ജി.ഡി.സി.എ, ഡി.സി.എ, ഡി.ഇ ആൻഡ് ഒ.എ (ഇംഗ്ലീഷ്, മലയാളം), ഡി.സി.എ (എസ്) എന്നീ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് http://lbscentre.kerala.gov.in/services/courses എന്ന ലിങ്ക് സന്ദർശിക്കുക. എസ് .സി, എസ്.ടി , ഒ.ഇ.സി, ഒ.ബി.എച്ച് വിഭാഗങ്ങൾക്ക് ഇ​ ഗ്രാന്റ്സ് മുഖേന നിയമാനുസൃത ഫീസാനുകൂല്യം ലഭിക്കും . ഫോൺ 0479​2417020, 9847241941.