പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
Saturday 13 September 2025 12:00 AM IST
അമ്പലപ്പുഴ: ഇലക്ട്രിക് ബസുകളെ മറയാക്കി റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കെ. എസ്. ആർ. ടി. ഇ. എ (സി .ഐ. ടി .യു) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കൂട്ടായ്മ സി. ഐ. ടി .യു ജില്ലാ പ്രസിഡന്റ് എച്ച് .സലാം എം. എൽ .എ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ബസ് സ്റ്റേഷനിൽ നടത്തിയ കൂട്ടായ്മയിൽ യുണിയൻ ജില്ലാ പ്രസിഡന്റ് കെ.പദ്മകുമാർ അദ്ധ്യക്ഷനായി. കെ .എസ് .ആർ. ടി ഇ .എ സംസ്ഥാന ഓർഗനെെസിംഗ് സെക്രട്ടറി എ. അൻസാർ, സംസ്ഥാന കമ്മിറ്റിയംഗം കെ. കെ. ഷാജി, ജില്ലാ ട്രഷറർ എം. കെ രജീഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി മധു ബി.ഗോപൻ സ്വാഗതം പറഞ്ഞു.