സ്നേഹം പങ്കു വച്ച് ജി.സുധാകരൻ, സന്ദർശിച്ച് നേതാക്കൾ
അമ്പലപ്പുഴ : ആലപ്പുഴയിൽ സംസ്ഥാന സമ്മേളനത്തിനെത്തിയ മുൻമന്ത്രിമാരടക്കമുള്ള സി.പി.ഐ നേതാക്കൾ മുൻമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി.സുധാകരനെ വീട്ടിലെത്തി സന്ദർശിച്ചു. സി.പി.ഐ സംസ്ഥാന സമ്മേളന നഗരിയിൽ നിന്നും മുൻ മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, അഡ്വ.രാജു എന്നിവരും കെ.പ്രകാശ് ബാബു, പി.എസ്.സുപാൽ എന്നീ നേതാക്കളുമാണ് ജി.സുധാകരനെ സന്ദർശിച്ച് സ്നേഹം പങ്കിട്ടത്. പാർലമെന്ററി രംഗത്തില്ലെങ്കിലും സാമൂഹ്യ-സാംസ്ക്കാരിക വേദികളിൽ ഇപ്പോഴും ജി.സുധാകരൻ സജീവ സാന്നിദ്ധ്യമാണ്.
സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുൻ മന്ത്രി വി.എസ്.സുനിൽ കുമാർ, മുൻ എം.പി ടി.ജെ.ആഞ്ചലോസ്, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ലിജു, മുസ്ളിംലീഗ് എം.എൽ.എമാരായ എൻ.എ.നെല്ലിക്കുന്ന്, പി.കെ.ബഷീർ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ എന്നിവരും അടുത്തിടെ ജി.സുധാകരനെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു.