ഐശ്വര്യയ്‌ക്ക് പിന്നാലെ അഭിഷേകിനും ആശ്വാസം

Saturday 13 September 2025 12:44 AM IST

ന്യൂഡൽഹി: അനുമതിയില്ലാതെ തന്റെ ചിത്രങ്ങൾ പരസ്യത്തിന് ഉപയോഗിക്കുന്നുവെന്ന ബോളിവുഡ് താരം അഭിഷേക് ബച്ചന്റെ ഹ‌ർജിയിൽ അനുകൂല നിലപാടെടുത്ത് ഡൽഹി ഹൈക്കോടതി. നടന്റെ അനുമതിയില്ലാതെയുള്ള പരസ്യങ്ങൾ നീക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോമുകളോട് ജസ്റ്റിസ് തേജസ് കരിയ നിർദ്ദേശിച്ചു. വ്യക്തിയെന്ന നിലയിലുള്ള തന്റെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന അഭിഷേകിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ഭാര്യയും നടിയുമായ ഐശ്വര്യ റായ് ബച്ചന്റെ ഹർജിയിലും ഹൈക്കോടതി സമാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.