രാജ്യവ്യാപകമായി പടക്ക നിരോധനം വേണ്ടതല്ലേയെന്ന് സുപ്രീംകോടതി

Saturday 13 September 2025 12:48 AM IST

ന്യൂഡൽഹി: ഡൽഹിയിൽ മാത്രമല്ല രാജ്യവ്യാപകമായി പടക്ക നിരോധനം ഏർപ്പെടുത്തേണ്ടതല്ലേയെന്ന് ചോദിച്ച് സുപ്രീംകോടതി. രാജ്യത്തെ മുഴുവൻ പൗരന്മാർക്കും ശുദ്ധവായുവിന് അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഭരണസിരാകേന്ദ്രമായതു കൊണ്ട് ഡൽഹിക്കു മാത്രം ശുദ്ധവായു കിട്ടിയാൽ മതിയോ? നയം എല്ലായിടത്തും ഒരുപോലെയായിരിക്കണം. ഡൽഹിക്ക് പ്രത്യേക പരിഗണനയൊന്നുമില്ല. ഡൽഹിയിലെ പടക്ക നിരോധനത്തിനെതിരെ പടക്കനിർമ്മാതാക്കൾ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സെപ്‌തംബർ 22ന് വിശദമായി വാദം കേൾക്കും.