ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Saturday 13 September 2025 1:40 AM IST

ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ അഞ്ചുവർഷമായി തീഹാർ ജയിലിൽ കഴിയുന്ന ജെ.എൻ.യു മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി 19ലേക്ക് മാറ്റി. കൂട്ടുപ്രതികളായ ഷർജീൽ ഇമാം, മീരാൻ ഹൈദർ, ഗുൽഫിഷ ഫാത്തിമ തുടങ്ങിയ ആക്ടിവിസ്റ്റുകളുടെയും ജാമ്യാപേക്ഷകൾ അന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് ഇന്നലെ ലിസ്റ്റ് ചെയ്‌തിരുന്നത്. പുലർച്ചെ 2.30നാണ് കേസ് ഫയലുകൾ ലഭിച്ചതെന്നും പരിശോധിക്കാൻ സമയം ലഭിച്ചില്ലെന്നും ജസ്റ്റിസ് അരവിന്ദ് കുമാർ പറഞ്ഞു. 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട യു.എ.പി.എ കേസിൽ ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുട‌ർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. 2020 സെപ്‌തംബ‌ർ 14നാണ് ഉമർ അറസ്റ്റിലായത്. ഉമർ ഖാലിദ് അടക്കം പ്രതികളും ചില സംഘടനകളും ചേർന്ന് ഗൂഢാലോചന നടത്തി കലാപത്തിന് കളമൊരുക്കിയെന്നാണ് ഡൽഹി പൊലീസിന്റെ കേസ്.