ഇന്ത്യ - യു.എസ് വ്യാപാര ചർച്ച അടുത്ത ആഴ്‌ച തുടങ്ങും

Saturday 13 September 2025 6:44 AM IST

വാഷിംഗ്ടൺ: ഇന്ത്യയും യു.എസും തമ്മിലെ വ്യാപാര ചർച്ച അടുത്ത ആഴ്ച വാഷിംഗ്ടണിൽ തുടങ്ങുമെന്ന് ഇന്ത്യയിലെ നിയുക്ത യു.എസ് അംബാസഡർ സെർജിയോ ഗോർ. ഇന്ത്യയുമായുള്ള ബന്ധം വളരെ പ്രധാനമാണെന്നും ചർച്ചയ്ക്കായി ഇന്ത്യൻ സംഘത്തെ ക്ഷണിച്ചതായും ഗോർ പറഞ്ഞു. വരും ആഴ്ചകളിൽ തന്നെ വ്യാപാര കരാറിൽ പരിഹാരം കാണാനായേക്കുമെന്നും ഗോർ പ്രതീക്ഷ പങ്കുവച്ചു. ഇന്ത്യ അമേരിക്കയുടെ അടുത്ത സുഹൃത്താണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയും വ്യക്തമാക്കി.