ചട്ടമ്പിസ്വാമി ജയന്തിയാഘോഷം

Saturday 13 September 2025 7:21 AM IST
വൈക്കം താലൂക്ക് എൻ.എസ്.എസ് യൂണിയന്റെനേതൃത്വത്തിൽ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 172ാമത് ജയന്തി ആഘോഷം വൈക്കം താലൂക്ക് എൻ.എസ്.എസ് യൂണിയൻ ഹാളിൽ യൂണിയൻ ചെയർമാൻ പി.ജി.എം. നായർ കാരിക്കോട് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം : ഭാരതീയ ഋഷി പരമ്പരയിലെ സൂര്യതേജസ്സായ ചട്ടമ്പിസ്വാമികളാണ്‌ കേരള നവോത്ഥാന രംഗത്തിന് ഊർജ്ജം പകർന്നതെന്ന് എൻ.എസ്.എസ് യൂണിയൻ ചെയർമാൻ പി.ജി.എം. നായർ കാരിക്കോട് പറഞ്ഞു. ചട്ടമ്പിസ്വാമികളുടെ 172-ാമത് ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ വൈസ് പ്രസിഡന്റ് പി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഖിൽ. ആർ. നായർ, വനിതാ യൂണിയൻ പ്രസിഡന്റ് കെ. ജയലക്ഷ്മി, സെക്രട്ടറി മീരമോഹൻദാസ്, പി.എസ്.വേണുഗോപാൽ, എസ്. ജയപ്രകാശ്, പി.എൻ. രാധാകൃഷ്ണൻ, എൻ. മധു, എസ്. പ്രതാപ്, ബി. അനിൽകുമാർ, എസ്. മുരുകേശ് എന്നിവർ പ്രസംഗിച്ചു.