രുഗ്മിണി സ്വയംവര ഘോഷയാത്ര
Saturday 13 September 2025 7:22 AM IST
വൈക്കം : മൂത്തേടുത്തുകാവ് പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന രുഗ്മിണി സ്വയംവരഘോഷയാത്ര ഭക്തിനിർഭരം. തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരി, മുഖ്യകാര്യദർശി എ.ജി. വാസുദേവൻ നമ്പൂതിരി, മേൽശാന്തി ഗോവിന്ദൻ നമ്പൂതിരി, യജഞാചാര്യൻ പളളത്തടുക്കം അജിത്ത് നമ്പൂതിരി, വെൺമണി പരമേശ്വരൻ നമ്പൂതിരി, ആനത്താനത്ത് ബാലചന്ദ്രൻ നമ്പൂതിരി, മാനേജർ സാഗർകുമാർ, പത്മനാഭൻ ആലുവ, എസ്. ഉദയകുമാർ, പത്മാകൃഷ്ണൻ ഹൈദരാബാദ്, ഹരിപ്രിയ ഹൈദരാബാദ്, പ്രദീപ്കുമാർ ചെമ്പ് എന്നിവർ നേതൃത്വം നൽകി. യജ്ഞവേദിയിൽ സ്വയംവര ചടങ്ങുകളും, നാമജപവും, പൂജകളും നടത്തി.