അന്ന മാണി സ്മാരക പ്രഭാഷണം തുടങ്ങി
Saturday 13 September 2025 7:23 AM IST
കോട്ടയം: ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസിന്റെ (ഐ.സി.സി.എസ്) ആഭിമുഖ്യത്തിൽ അന്ന മാണി സ്മാരക പ്രഭാഷണം ആരംഭിച്ചു. എം.ജി സർവകലാശാലാ ക്യാമ്പസിൽ നടന്ന ചടങ്ങിൽ ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിലെ ശാസ്ത്രജ്ഞ പ്രൊഫ.കുശല രാജേന്ദ്രൻ പ്രഭാഷണം നടത്തി. കേരളാ സയൻസ് ആൻഡ് ടെക്‌നോളജി വകുപ്പ് എക്‌സ്ഒഫിഷ്യോ പ്രിൻസിപ്പൽ സെക്രട്ടറിയും കെ.എസ്.സി.എസ്.ടി.ഇ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ പ്രൊഫ.കെ.പി സുധീർ ഉദ്ഘാടനം ചെയ്തു. എം.ജി വൈസ് ചാൻസലർ പ്രൊഫ.സി.ടി അരവിന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ രാജേന്ദ്രൻ, ഡോ.മഹേഷ് മോഹൻ, പ്രൊഫ.സി.എച്ച് സുരേഷ് എന്നിവർ പങ്കെടുത്തു.