താക്കോൽ ദാനം
Saturday 13 September 2025 7:25 AM IST
വെച്ചൂർ : 2025-26 ലൈഫ് മിഷൻ ഭവന പദ്ധതി പ്രകാരം നിർമ്മിച്ച ഭവനത്തിന്റെ താക്കോൽദാനം ആറാം വാർഡിലെ മറിയം ഐക്കരപ്പറമ്പിലിന് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ കൈമാറി. 118 പേര് കരാറിൽ ഏർപ്പെടുകയും കരാറിൽ ഏർപ്പെട്ട എല്ലാവർക്കും ആദ്യഗഡു നൽകുകയും ചെയ്തു. എല്ലാവരുടെയും ഭവന നിർമാണം നടന്നുകൊണ്ടിരിക്കുന്നു. വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന കാര്യസ്ഥിരം സമിതി ചെയർമാൻ സോജി ജോർജ്, ആരോഗ്യം വിദ്യാഭ്യാസം സ്ഥിരം സമിതി ചെയർമാൻ പി.കെ. മണിലാൽ,അംഗങ്ങളായ ആൻസി തങ്കച്ചൻ,ബിന്ദു രാജു, സ്വപ്ന മനോജ്, ശാന്തിനി, ബീന, സുരേഷ് കുമാർ, സഞ്ജയൻ, ഗീതാ സോമൻ, മിനി,സെക്രട്ടറി അജയകുമാർ,വി.ഇ.ഒ അരുൺ,ഹെഡ് ക്ലാർക്ക് സതീഷ് കുമാർ, സീനിയർ ക്ലർക്ക് ദിവ്യ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.