65 കാരിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി

Saturday 13 September 2025 7:29 AM IST

ഐങ്കൊമ്പ് : ബസിൽ കയറാൻ ശ്രമിക്കവേ വീണ 65 കാരിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി ഗുരുതര പരിക്ക്. പാലാ - തൊടുപുഴ റോഡിൽ ഐങ്കൊമ്പ് ആറാംമൈൽ സ്റ്റോപ്പിലുണ്ടായ അപകടത്തിൽ ഐങ്കൊമ്പ് കല്ലുപ്രായിൽ വത്സമ്മയ്ക്ക് (65) നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 8.30 നായിരുന്നു അപകടം. പാലാ - തൊടുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് ആന്റണീസ് ബസാണ് അപകടത്തിനിടയാക്കിയത്. വത്സമ്മയെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാമപുരം പൊലീസ് മേൽനടപടി സ്വീകരിച്ചു.