നൂറുമേനി വചനപഠന പദ്ധതി മഹാ സംഗമം
Sunday 14 September 2025 12:16 AM IST
ചങ്ങനാശേരി : നൂറു മേനി വചന പഠന പദ്ധതി മഹാ സംഗമം തിരുവല്ല ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി അതിരൂപത മെത്രാപ്പൊലീത്ത തോമസ് തറയിൽ അദ്ധ്യക്ഷത വഹിച്ചു. വികാരി ജനറാൾ ആന്റണി ഏത്തക്കാട് മുഖ്യപ്രഭാഷണം നടത്തി. നടൻ സിജോയ് വർഗീസ് നൂറുമേനി സീസൺ ഫോറിന്റെ ഉദ്ഘാടനവും പഠന പുസ്തക പ്രകാശനവും നിർവഹിച്ചു. പ്രൊഫ.ജോസഫ് ടിറ്റോ, സിസ്റ്റർ ചെറുപുഷ്പം, ജോസി കടന്തോട്, മറിയം ജോർജ്ജ് പൊട്ടൻകുളം, സി.സി സ്‌കറിയ വടക്കേൽ എന്നിവർ പുസ്തകം ഏറ്റുവാങ്ങി.