അഷ്ടമി രോഹിണി മഹോത്സവം
Sunday 14 September 2025 12:19 AM IST
തലപ്പുലം : ശ്രീകൃഷ്ണപുരം ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞവും അഷ്ടമി രോഹിണി മഹോത്സവവും ആരംഭിച്ചു. യജ്ഞ സമാരംഭ സഭ തലയോലപ്പറമ്പ് ഡി.ബി കോളേജ് അസോ.പ്രൊഫ. ഇന്ദുലേഖ നായർ ഉദ്ഘാടനം ചെയ്തു. അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഹൈന്ദവ സംഘടനാ നേതാക്കന്മാരായ എം. ഗോപാലകൃഷ്ണൻനായർ, എം.എൻ. പ്രഭാകരൻ നായർ, കെ.ബി. സതീഷ് കുമാർ, വി.എം. വിജയൻ, ടി.ആർ. രാജേന്ദ്രൻതമ്പി, ടി.എൻ. വിജയകുമാരൻ നായർ, പി.കെ.സുരേഷ്, പി.ജി. ചന്ദ്രൻ, വി.എം. ബാബു, രാധാകൃഷ്ണൻ ചെട്ടിയാർ, സി.ജി. ഷാജി, പി.ഡി. ജയചന്ദ്രൻ, തങ്കമണി, പി.എസ്. സജേഷ് എന്നിവർ പ്രസംഗിച്ചു.