കാർഷിക വിള സംസ്കരണ ഫാക്ടറി
Sunday 14 September 2025 12:20 AM IST
വൈക്കം : മദ്ധ്യകേരള ഫാർമർ പ്രൊഡ്യൂസർ കമ്പനി കടുത്തുരുത്തി പൂഴിക്കോലിൽ ആരംഭിച്ച കാർഷിക വിള സംസ്കരണ ഫാക്ടറി മോൻസ് ജോസഫ് എം.എൽ.എയും, നടൻ ശ്രീനിവാസനും ചേർന്ന് ഉദ്ഘാടനം ചെയ്തു. സാജു കുര്യൻ അദ്ധ്യക്ഷതവഹിച്ചു. കെ. ഫ്രാൻസിസ് ജോർജ്ജ് എം.പി മുഖ്യപ്രഭാഷണം നടത്തി. ജോർജ്ജ് കുളങ്ങര, എം.വി. മനോജ് , ജോൺസൺ കൊട്ടുകാപ്പള്ളി, രാജു ജോൺ ചിറ്റേഴത്ത് , ഷാജി മാധവൻ, ജോസ് പുത്തൻ കാലാ, പി.എം.മാത്യു, ഫാ. ജോർജ്ജ് അമ്പഴത്തിനാൽ , സിന്ധുമോൾ ജേക്കബ്, നയനബിജു, ഷിജി കുര്യൻ, ജെസ്സി ലൂക്കോസ്, സാലി ജോർജ്ജ് തുടങ്ങിയവർ പ്രസംഗിച്ചു.