യൂണിറ്റി വാൾ  ശ്രദ്ധേയമായി 

Sunday 14 September 2025 12:21 AM IST

പൂഞ്ഞാർ : സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഈരാറ്റുപേട്ട ജനമൈത്രി പൊലീസിന്റെയും പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്‌കൂളിലെ എസ്.പി.സി. യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ 'യൂണിറ്റി വാൾ ' സംഘടിപ്പിച്ചു. പാലാ ഡിവൈ.എസ്.പി കെ.സദൻ ഉദ്ഘാനം ചെയ്തു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജമ്മ ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട ജനമൈത്രി പൊലീസ് എസ്.ഐ ബിനോയി തോമസ്, പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൾ വിൽസൺ ജോസഫ്, ഹെഡ്മിസ്ട്രസ് സി. സൂസി മൈക്കിൾ, ജനസമിതി അംഗം എബി പൂണ്ടിക്കുളം എന്നിവർ പ്രസംഗിച്ചു.