അസിസ്റ്റന്റ് പ്രൊഫസർ, അധ്യാപക നിയമനം: താൽക്കാലിക ജോലി ഒഴിവുകൾ അറിയാം

Saturday 13 September 2025 5:43 PM IST

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ, ജനറൽ മെഡിസിൻ വകുപ്പുകളിൽ അസിസ്റ്റന്റ് പ്രൊഫസർ / സീനിയർ റസിഡന്റ് തസ്തികയിലേക്കുള്ള അഭിമുഖം സെപ്തംബർ 15 ന് രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കും. എം.ബി.ബി.എസിനൊപ്പം അതാത് വിഷയത്തിൽ മെഡിക്കൽ പി.ജിയും ടി.സി.എം.സി / കെ.എസ്.എം.സി രജിസ്‌ട്രേഷനുമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം എത്തണം. നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും.

അധ്യാപക നിയമനം നെരുവമ്പ്രം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ വി എച്ച് എസ് സി വിഭാഗത്തിൽ ഓട്ടോ മൊബൈൽ (ഫോർ വീലർ സർവീസ് ടെക്നീഷ്യൻ) വിഷയത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഓട്ടോ മൊബൈൽ /മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദമുള്ളവർ സെ്ര്രപംബർ 15 ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് എത്തണം. ഫോൺ: 9496474906

അധ്യാപക നിയമനം കതിരൂർ ജി വി എച്ച് എസ് സ്‌കൂളിലെ വി എച്ച് എസ് സി വിഭാഗത്തിൽ ഒഴിവുള്ള നോൺ വൊക്കേഷണൽ ടീച്ചർ കെമിസ്ട്രി തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ പി ജി, ബി.എഡ്, സെറ്റ് യോഗ്യതയുള്ളവർ സെ്ര്രപംബർ 15 ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് സ്‌കൂളിൽ എത്തണം. ഫോൺ: 7510153050, 9947085920