വീട് കയറി അക്രമണം; പ്രതി പിടിയിൽ
Sunday 14 September 2025 12:10 AM IST
കോട്ടയം : വീടു കയറി അക്രമം നടത്തിയ പ്രതി അറസ്റ്റിൽ. ഉദയനാപുരം ചെട്ടിമംഗലം ഇറത്തറ വീട്ടിൽ അജി യാണ് വൈക്കം പൊലീസിന്റെ പിടിയിലായത്. പ്രതിയെ പരാതിക്കാരി വീട്ടിൽ നിന്ന് ഇറക്കി വിട്ടതിലുളള വിരോധത്തെ തുടർന്നായിരുന്നു ആക്രമണം. പരാതിക്കാരി കുടുംബമായി താമസിക്കുന്ന പാക്കുകണ്ടത്തിൽ വീടിന്റെ മുറ്റത്ത് അതിക്രമിച്ച് കയറി അസഭ്യം പറയുകയും, ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.