ആദരിക്കൽ ചടങ്ങ്
Sunday 14 September 2025 2:41 AM IST
ഉദിയൻകുളങ്ങര : സംസ്കാര വേദിയും ഗാന്ധി മിത്ര മണ്ഡലവും സംയുക്തമായി അദ്ധ്യാപക ദിനത്തിൽ എഴുത്തുകാരനും ഗ്രന്ഥകാരനുമായ പ്രൊഫ.സി. ഗോപിനാഥിനെ പുരസ്കാരം നൽകി ആദരിച്ചു.ഗാന്ധി മിത്ര മണ്ഡലം ചെയർമാൻ അഡ്വ.ബി.ജയചന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു.അനിൽ കാട്ടാക്കട ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം സി.കെ. വത്സലകുമാർ,ഗാന്ധി ദർശൻ വേദി കൺവീനർ ശ്രീകല ടീച്ചർ,ഗാന്ധി മിത്ര മണ്ഡലം ഭാരവാഹികളായ ബിനു മരുതത്തൂർ, കെ.കെ.ശ്രീകുമാർ,നെയ്യാറ്റിൻകര ജയചന്ദ്രൻ , അനുരാഗ്,രാജ്കുമാർ,മധുസൂദനൻനായർ,മണിലാൽ,പ്രസന്ന ടീച്ചർ,പഴയകട ബാബു, പുത്തൽകട തങ്കരാജ് എന്നിവർ പങ്കെടുത്തു.