പുലരി റസിഡൻസ് അസോ.ഓഫീസ് തുറന്നു

Saturday 13 September 2025 9:19 PM IST

മാഹി:വെസ്റ്റ് പള്ളൂർ പുലരി റെസിഡന്റ്സ് അസോസിയേഷന്റെ ഓഫീസ് മുതിർന്ന അംഗം ലീലാവതി സോമൻ ഭദ്രദീപം തെളിയിച്ച് ഉദഘാടനം ചെയ്തു.പുലരി റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് വി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷനിൽപെട്ട മുതിർന്ന വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു. ഷാജി പിണക്കാട്ട് മുഖ്യാതിഥിയായിരുന്നു. കണ്ണൂർ ഡിസ്ട്രിക്ട് റിട്ട. ഡി.ഡി.ഇ ബാബുപ്രസാദ്, നന്മ റെസിഡൻസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് കനകവല്ലി എന്നിവർ സംസാരിച്ചു.കെ പി മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. സൈക്കോളജിസ്റ്റ് മനോജ് മൈഥിലി ബോധവൽക്കരണ ക്ലാസ്സ് നടത്തി. അസോസിയേഷൻ, സെക്രട്ടറി ഹേമലത സ്വാഗതവും ട്രഷറർ ഗംഗാധരൻ അച്ഛമ്പത് നന്ദിയും പറഞ്ഞു