ലഹരിവിമുക്ത ബോധവത്കരണം
Sunday 14 September 2025 12:07 AM IST
തൃശൂർ: പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാരിന്റെ നശാ മുക്ത് ഭാരത് അഭിയാൻ, മിഷൻ സ്പന്ദൻ ലഹരിവിമുക്ത ബോധവത്കരണ പദ്ധതികളുടെ ഭാഗമായി 18 മുതൽ 25 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കും. 18ന് രാവിലെ ഒമ്പതിന് ചേർപ്പ് സി.എൻ.എൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ ജില്ല ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ സുഭാഷ് ഉദ്ഘാടനം ചെയ്യും.