ഇസ്രയേൽ ആക്രമണം: സി.പി.എം പ്രകടനം 15ന്

Sunday 14 September 2025 12:11 AM IST

തൃശൂർ: ഖത്തറിനെതിരെ ഇസ്രയേൽ നടത്തിയ ഏകപക്ഷീയമായ മിസൈൽ ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ 15ന് 5ന് പ്രകടനവും പൊതുയോഗവും നടത്തും. ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾഖാദർ തൃശൂരിലും സംസ്ഥാനകമ്മിറ്റി അംഗം എം.എം.വർഗ്ഗീസ് ചാലക്കുടിയിലും ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ യു.പി.ജോസഫ് കൊടകരയിലും പി.കെ.ഡേവീസ് ഇരിങ്ങാലക്കുടയിലും പി.കെ.ഷാജൻ ചാവക്കാടും പി.കെ. ചന്ദ്രശേഖരൻ മാളയിലും ടി.കെ വാസു വടക്കാഞ്ചേരിയിലും ടി.വി.ഹരിദാസ് കുന്നംകുളത്തും എം.ബാലാജി പുഴയ്ക്കലും ജില്ലാകമ്മിറ്റി അംഗങ്ങളായ സി.സുമേഷ് മണലൂരിലും എം. രാജേഷ് നാട്ടികയിലും പ്രൊഫ.സി.രവീന്ദ്രനാഥ് മണ്ണുത്തിയിലും കെ.വി.രാജേഷ് ചേലക്കരയിലും ടി.ശശീധരൻ ചേർപ്പിലും ഉഷ പ്രഭുകുമാർ കൊടുങ്ങല്ലൂരിലും കെ.ആർ.വിജയ ഒല്ലൂരിലും ആർ.എൽ. ശ്രീലാൽ വള്ളത്തോൾ നഗറിലും ഉദ്ഘാടനം ചെയ്യും.