ഹൗസ് ബോട്ടിന് തീപിടിച്ചു
Sunday 14 September 2025 1:14 AM IST
കുട്ടനാട് : ചിത്തിര കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു. ബോട്ടിലുണ്ടായിരുന്ന രണ്ട് വിനോദ സഞ്ചാരികളെയും കരയ്ക്കെത്തിച്ചതിനുശേഷമാണ് തീ ആളിപ്പടർന്നതെന്നതിനാൽ വലിയ ദുരന്തം ഒഴിവായി . ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കുമരകത്തെ റിസോർട്ടിൽ നിന്നെത്തിയതായിരുന്നു ബോട്ടിലുണ്ടായിരുന്ന ടൂറിസ്റ്റുകൾ. ബോട്ട് ജീവനക്കാർ ഇവരെ കരയ്ക്കെത്തിച്ചതിന് തൊട്ടുപിന്നാലെ തീ ആളിപ്പടരുകയായിരുന്നു . സംഭവം അറിഞ്ഞ് ആലപ്പുഴയിൽ നിന്നുമുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി നടത്തിയ തീവ്രശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം